Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Thursday, 7 November 2019

ഹൈടെക്കായി പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം



അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിൽ 2019 നവംബർ 4,5,6,7 തീയ്യതികളിലായി നടന്നു വരുന്ന ഉപജില്ലാ കലോത്സവവും ഹൈടെക് .
വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വേദി 1 നു സമീപം മുഴുവൻ സമയവും പ്രദർശിപ്പിച്ചു വരുന്നു. 
കൂടാതെ ഓരോ ദിവസത്തെയും കലോത്സവ വാർത്തകളും വേദി 1 നു സമീപം അവതരിപ്പിക്കുന്നു. 



മത്സരഫലങ്ങളിൽ ആദ്യ മൂന്നു സ്ഥാനം നേടിയ വരുടെ വിവരും സമീപം തന്നെ പ്രദർശിപ്പിക്കപ്പെടുന്നു.



മത്സര ഫലങ്ങൾ തത്സമയം അറിയുന്നതിന് ഉപജില്ലാ കലോത്സവം എന്ന മൊബൈൽ ആപ്പും ലഭ്യമാക്കിയിട്ടുണ്ട്.


സ്കൂൾ ചുമരുകളിൽ വിവിധ ഇടങ്ങളിലായി പതിച്ചിട്ടുള്ള QR കോഡ് സ്കാൻ ചെയ്തും മത്സര ഫലങ്ങൾ അറിയാവുന്നതാണ്.




പാപ്പിനിശ്ശേരി ഉപജില്ലയിലെ 7 വിദ്യാലയളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിലെ മിടുക്കികളും മിടുക്കന്മാരുമാണ് കലോത്സവത്തെ ഹൈടെക് ആക്കി മാറ്റിയത്.




Wednesday, 6 November 2019

കലോല്‍സവ മത്സര ഫലങ്ങള്‍

All Results


 

 

Friday, 20 July 2018

പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം

2019-'20  പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം അഴീക്കോട് ഹയര്‍ സെക്കന്ററി സ്കൂളില്‍ 2019 നവംബര്‍ 4  ന് പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Friday, 15 September 2017

2017 -18 വർഷത്തെ ന്യൂനപക്ഷ പ്രീ -മെട്രിക് സ്‌കോളർഷിപ്പ് പുതുക്കൽ/പുതിയ (Renewal/Fresh)അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2017 സെപ്‌തംബർ 30 വരെ ദീർഘിപ്പിച്ചിട്ടുള്ള വിവരം എല്ലാ സർക്കാർ/എയിഡഡ് / അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിക്കുന്നു .